'ഒരു ജോലിക്കും പോകാതെ, എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു അയാള്‍; നിരവധി സ്ത്രീകളുമായി അനസിന് ബന്ധമുണ്ടായിരുന്നു; മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയവും നടത്തിയിരുന്നു'; കൂടുതല്‍ വെളിപ്പെടുത്തലുമായി അഞ്ജലി അമീര്‍

അനസുമായുള്ള ലിവിങ് ടുഗെദര്‍ ബന്ധത്തിലെ കൂടുതല്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടിവി അവതാരകയും നടിയുമായ അഞ്ജലി അമീര്‍. പങ്കാളിയായ അനസില്‍ നിന്നും വധഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ട് അഞ്ജലി ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ആദ്യം വെളിപ്പെടുത്തിയത്. ഇത് വലിയ ചര്‍ച്ചാവിഷയമായതോടെ അനസിന്റെ മറുപടിയും പിന്നാലെ എത്തിയിരുന്നു.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളെ കുറിച്ച് അഞ്ജലി മനസു തുറന്നത്.

ഒരു ജോലിക്കും പോകാതെ, തന്നെ ശാരീരികമായും മാനസികമായും അയാള്‍ പീഡിപ്പിക്കുകയായിരുന്നു. തന്നോട് വളരെ പൊസ്സസീവ് ആയി പെരുമാറുകയും അമതസമയം നിരവധി സ്ത്രീകളുമായി അനസിന് ബന്ധമുണ്ടായിരുന്നുവെന്നും അഞ്ജലി പറയുന്നു. മറ്റൊരു പെണ്‍കുട്ടിയുമായി അനസിന്റെ വിവാഹ നിശ്ചയവും നടത്തിയിരുന്നുവെന്നും അഞ്ജലി പറയുന്നു. ഭര്‍ത്താവില്ലാത്ത സ്ത്രീ തങ്ങളുടെ വീട്ടില്‍ വന്നു താമസിച്ചിരുന്നു. അവരുടെ ഫോണില്‍ നിന്ന് കോള്‍ റെക്കോര്‍ഡുകളും കിട്ടി. അനസ് ഫെയ്സ്ബുക്കിലുടെ പല പെണ്‍കുട്ടികളുമായും ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അഞ്ജലി പറയുന്നു.

Other News in this category4malayalees Recommends