'ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞതോടെ പേടി കൊണ്ട് അച്ഛനെ വിളിച്ച് കരഞ്ഞു ; കല്യാണി പ്രിയദര്‍ശന്‍

'ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞതോടെ പേടി കൊണ്ട് അച്ഛനെ വിളിച്ച് കരഞ്ഞു ; കല്യാണി പ്രിയദര്‍ശന്‍
പ്രേക്ഷക പ്രീതി നേടി പ്രദര്‍ശനം തുടരുകയാണ് അനൂപ് സത്യന്‍ ചിത്രം 'വരനെ ആവശ്യമുണ്ട്'. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ക്കൊപ്പം മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ അനൂപ് സത്യനില്‍ ഉള്ള വിശ്വാസമാണ് ചിത്രത്തില്‍ കാരണം എന്ന് കല്യാണി പറയുന്നു.

എന്നാല്‍ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ അച്ഛനെ വിളിച്ച കല്യാണി താന്‍ അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു എന്നാണ് പറയുന്നത്. ചിത്രത്തില്‍ ഏറ്റവും ദുര്‍ബലമായ പ്രകടനം തന്റേതു ആയിരിക്കുമെന്നും ബാക്കിയുള്ളവര്‍ എല്ലാവരും ഗംഭീരമായിരിക്കുമെന്നും തനിക്കു തോന്നി എന്നും അത് കൊണ്ട് തന്നെ ഈ വേഷം ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോ എന്ന പേടി കൊണ്ടാണ് താന്‍ അച്ഛനെ വിളിച്ചു കരഞ്ഞത് എന്നും കല്യാണി പറയുന്നു.

എന്നാല്‍ പിന്നീട് കൂടെയുള്ളവര്‍ തന്നെ ഒരുപാട് സഹായിച്ചു എന്നും അവരുടെ പിന്തുണ കൊണ്ടാണ് ഇപ്പോള്‍ എല്ലാവരും തന്റെ പ്രകടനത്തെ കുറിച്ച് നല്ലത് പറയുന്നതെന്നും കല്യാണി പറയുന്നു. നിഖിത എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തില്‍ അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ ആയ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ചിത്രം.


Other News in this category4malayalees Recommends