അമ്മയുടെ കാന്‍സര്‍ ചികിത്സ ഏറ്റെടുത്തു; സല്‍മാന്‍ ഖാന് നന്ദി പറഞ്ഞ് രാഖി സാവന്ത്

അമ്മയുടെ കാന്‍സര്‍ ചികിത്സ ഏറ്റെടുത്തു; സല്‍മാന്‍ ഖാന് നന്ദി പറഞ്ഞ് രാഖി സാവന്ത്
കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മാതാവിന്റെ ചികിത്സ ഏറ്റെടുത്ത ബോളിവുഡ് താരം സല്‍മാന്‍ ഖാനും സഹോദരന്‍ സൊഹൈല്‍ ഖാനും നന്ദി പറഞ്ഞ് ബോളിവുഡ് നടി രാഖി സാവന്ത്. കഴിഞ്ഞദിവസം താരം പങ്കുവെച്ച വീഡിയോയിലാണ് ഇരുവര്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയത്.

ആശുപത്രിയില്‍നിന്ന് എടുത്ത വീഡിയോയില്‍ രാഖിയുടെ മാതാവ് ജയയും താരത്തിന് നന്ദി പറയുന്നുണ്ട്. ഇവര്‍ സല്‍മാന്‍ ഖാനെ അനുഗ്രഹിക്കുകയും ആശംസകള്‍ നേരുകയും ചെയ്യുന്നുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സല്‍മാനും സൊഹൈലും വൈദ്യചെലവുകള്‍ക്കായി കുടുംബത്തെ സഹായിക്കുന്നുണ്ടെന്ന് രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നു

'ചികിത്സയുടെ ചെലവുകള്‍ സല്‍മാന്‍ ഖാനാണ് വഹിക്കുന്നത്. അദ്ദേഹം ശരിക്കും ഞങ്ങള്‍ക്ക് ഒരു മാലാഖയാണ്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ സൊഹൈല്‍ ഖാനും. രണ്ടുപേരും ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സയുടെ വിവരങ്ങള്‍ തേടുകയും ചെയ്യുന്നു. ദൈവത്തില്‍നിന്ന് എനിക്ക് കൂടുതലായി എന്താണ് ചോദിക്കാന്‍ കഴിയുക സല്‍മാന്‍ സാറിനെ എന്റെ സഹോദരനാക്കിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്',രാഖി സാവന്ത് പറഞ്ഞു.


Other News in this category4malayalees Recommends