സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത;ഇന്ത്യയില്‍ റെഡ് മീ 5 മാര്‍ച്ച് 14 മുതല്‍

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത;ഇന്ത്യയില്‍ റെഡ് മീ 5 മാര്‍ച്ച് 14 മുതല്‍
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. റെഡ്മീ നോട്ട് 5, നോട്ട് 5 പ്രോ എന്നിവയ്ക്ക് ശേഷം ഷവോമി ഇന്ത്യയില്‍ റെഡ്മീ 5 ഇറക്കുന്നു. മാര്‍ച്ച് 14നായിരിക്കും ഈവന്റ് നടക്കുക എന്നാണ് ഷവോമി ഔദ്യോഗികമായി അറിയിക്കുന്നത്.

ആമസോണ്‍ ഇന്ത്യ, എംഐ.കോം എന്നിവയിലൂടെ ഓണ്‍ലൈനായും. ഷവോമി ഹോം സ്റ്റോറിലൂടെ ഓഫ് ലൈനായും ആയിരിക്കും ഫോണിന്റെ വില്‍പ്പന. കഴിഞ്ഞ ഡിസംബറിലാണ് ഈ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്.


5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. റെസല്യൂഷന്‍ 720ഃ1440. 18:9 ആണ് അസ്‌പെക്ട് റെഷ്യൂ. 1.8 ജിഗാഹെര്‍ട്‌സ് ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 എസ്ഒസി ചിപ്പാണ് ഈ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. മെമ്മറി അനുസരിച്ച് രണ്ട് മോഡലുകള്‍ ലഭ്യമാണ് 2ജിബി റാം+ ഇന്റേണല്‍ മെമ്മറി 16ജിബി മോഡലും, 3ജിബി + 32 ജിബി പതിപ്പും. ഇരു മോഡലുകളും ഇന്ത്യയില്‍ എത്തിയേക്കും.


ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 12 എംപി പിന്‍ക്യാമറയും, 5 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. 3300 എംഎഎച്ചാണ് ബാറ്ററി ശേഷി. 2ജിബി റാം+ ഇന്റേണല്‍ മെമ്മറി 16ജിബി മോഡലിന് ചൈനീസ് വിലയില്‍ 7,800 ഉം, 3ജിബി + 32 ജിബി പതിപ്പിന് ചൈനീസ് വിലയില്‍ 8800 ആണ് വില. ഇതില്‍ നിന്ന് അല്‍പ്പം കൂടുതലായിരിക്കും വിലയെന്നാണ് സൂചന.

Other News in this category4malayalees Recommends