സിറിയയ്ക്ക് മേലുള്ള യുഎസിന്റെ മിസൈലാക്രമണം യുദ്ധഭീതിയിലേക്ക് ; ലോക രാജ്യങ്ങള്‍ ചേരി തിരിയുന്നു

സിറിയയ്ക്ക് മേലുള്ള യുഎസിന്റെ മിസൈലാക്രമണം യുദ്ധഭീതിയിലേക്ക് ; ലോക രാജ്യങ്ങള്‍ ചേരി തിരിയുന്നു
സിറിയയ്ക്ക് നേരെ യുഎസ് ,ബ്രിട്ടീഷ് ,ഫ്രഞ്ച് സേനകള്‍ നടത്തിയ സംയുക്ത മിസൈലാക്രമണത്തിന് പിന്നാലെ യുദ്ധഭീതി ഉയര്‍ത്തി ലോക രാജ്യങ്ങള്‍ ചേരി തിരിയുന്നു. സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കി. യുഎസും സഖ്യരാജ്യങ്ങളും നടത്തിയ ആക്രണം സിറിയയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.

അതിനിടെ ബോംബാക്രമണത്തില്‍ യുഎസുമായി സഹകരിച്ച ഫ്രാന്‍സിനും ബ്രിട്ടനും നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്നു. റഷ്യയുടെ ആവശ്യപ്രകാരമാണഇത്.യുഎസ് നടപടി പരമാധികാരത്തിന്മേലുള്ള കടനനുകയറ്റമാണഎന്ന് റഷ്യ ആവര്‍ത്തിച്ചു. സിറിയ രാസായുധം ഉപയോഗിച്ചതിന് തെളിവില്ലെന്നും വ്യക്തമാക്കി.

റഷ്യ യുഎസ് ബന്ധം വഷളായിരിക്കുകയാണ്. പുതിയ നീക്കങ്ങള്‍ ലോകം ആകാംക്ഷയോടെയാണ് നോക്കി കാണുന്നത് .
Other News in this category4malayalees Recommends