വിസയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി ലംഘിച്ച ഗര്‍ഭിണി പശുവിന് വധശിക്ഷ വിധിച്ചു ; സോഷ്യല്‍മീഡിയ പ്രതികരിച്ചതോടെ വെറുതെവിട്ടു

വിസയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി ലംഘിച്ച ഗര്‍ഭിണി പശുവിന് വധശിക്ഷ വിധിച്ചു ; സോഷ്യല്‍മീഡിയ പ്രതികരിച്ചതോടെ വെറുതെവിട്ടു
വിസയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി കടന്നെന്ന പേരില്‍ ഗര്‍ഭിണിയായ പശുവിന് ബള്‍ഗേറിയ വധശിക്ഷ വിധിച്ചിരുന്നു. സെര്‍ബിയയില്‍ നിന്നും നുഴഞ്ഞു കയറിയ പെങ്ക എന്ന പശുവിനാണ് ബള്‍ഗേറിയ വധശിക്ഷ വിധിച്ചത്. എന്നാല്‍ ഗര്‍ഭിണിയായ പശുവിനെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയ പ്രതിഷേധിച്ചതോടെ തീരുമാനത്തില്‍ നിന്ന് ബള്‍ഗേറിയ പിന്മാറുകയായിരുന്നു.

ബള്‍ഗേറിയയിലെ കോപിലോവ്‌സ്റ്റി ഗ്രാമത്തിലാണ് പെങ്ക എത്തിയത്. പശുവിനെ രക്ഷിക്കാന്‍ സേവ് പെങ്ക എന്ന പേരില്‍ ആരംഭിച്ച പെറ്റീഷന് വന്‍ ജന പിന്തുണ കിട്ടിയതോടെ വധശിക്ഷ റദ്ദാക്കി. ഈ ആഴ്ച അവസാനം പെങ്കയെ ഫാമിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുമെന്നും പ്രഖ്യാപിച്ചു.

കോപിലോവ്റ്റ്‌സി ഗ്രാമത്തിന് അടുത്തു നിന്നും സെര്‍ബിയയിലേക്ക് ദിവസങ്ങള്‍ക്ക് മുമ്പ് പോയ പശു 15 ദിവസമായിരുന്നു അവിടെ കഴിഞ്ഞത്. തുടര്‍ന്ന് പശുവിനെ ഉടമയായ ഇവാന്‍ പശുവിനെ ബള്‍ഗേറിയയിലേക്ക് തിരിച്ചു കൊണ്ടുവന്നപ്പോഴാണ് ബള്‍ഗേറിയന്‍ അധികൃതര്‍ പ്രശ്‌നമുണ്ടാക്കിയത്.

നോണ്‍ യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി ലംഘനമാണെന്നാണ് ബള്‍ഗേറിയ വാദിച്ചത്. മൃഗ സ്‌നേഹികള്‍ രംഗത്ത് വന്നതോടെ വധശിക്ഷ ഉപേക്ഷിക്കുകയായിരുന്നു.

Other News in this category4malayalees Recommends