ഗര്‍ഭിണിയായ യുവതി ഹോട്ടലില്‍ നിന്നും കഴിച്ച സൂപ്പില്‍ ചത്ത എലി ; ഗര്‍ഭഛിദ്രത്തിന് പണം നല്‍കാമെന്ന് ഹോട്ടല്‍ !

ഗര്‍ഭിണിയായ യുവതി ഹോട്ടലില്‍ നിന്നും കഴിച്ച സൂപ്പില്‍ ചത്ത എലി ; ഗര്‍ഭഛിദ്രത്തിന് പണം നല്‍കാമെന്ന് ഹോട്ടല്‍ !
ഗര്‍ഭിണിയായ യുവതി ഹോട്ടലില്‍ നിന്നും കഴിച്ച സൂപ്പില്‍ ചത്ത എലിയുടെ ജഡം. സെപ്തംബര്‍ ആറിന് ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്റ്റോറിന്റില്‍ ഭര്‍ത്താവുമൊത്ത് ഭക്ഷണം കഴിക്കാനെത്തിയ യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സൂപ്പ് കഴിക്കുന്നതിനിടെയാണ് ചത്ത എലിയെ ഇവര്‍ കണ്ടത്. ഇതോടെ ഹോട്ടല്‍ ജീവനക്കാരനോട് വിവരം പറഞ്ഞു. ഇത് കഴിച്ചതുവഴി ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്വം പറയുമെന്ന് യുവതി ചോദിച്ചപ്പോഴാണ് ഹോട്ടല്‍ അധികൃതരുടെ വിവാദ മറുപടി. ഗര്‍ഭസ്ഥശിശുവിന് എന്തെങ്കിലും സംഭവിച്ച് ഗര്‍ഭഛിദ്രം നടത്തേണ്ടി വരികയാണെങ്കില്‍ അതിനുള്ള ചെലവ് 20000 യുവാന്‍ നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതായി യുവതിയും കുടുംബവും ആരോപിച്ചു. ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പിന്റെ ചിത്രം വൈറലായതോടെ പലരും റെസ്റ്റോറന്റിനെതിരെ അമര്‍ഷവും ദേഷ്യവും പ്രകടിപ്പിച്ചിരുന്നു.

റെസ്റ്റോറന്റ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടോയെന്നറിയാന്‍ ചെക്കപ്പ് നടത്തിയതായും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ എല്ലായ്‌പ്പോഴും ഉത്തരവാദിത്വത്തോടെയാണ് പെരുമാറാറെന്നും, അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റിലൂടെ റെസ്റ്റോറന്റ് വ്യക്തമാക്കിയിട്ടുണ്ട്. 759 റെസ്റ്റോറന്റുകളാണ് ചൈനയിലുടനീളം സിയാബു സിയാബുവിനുള്ളത്.

Other News in this category4malayalees Recommends