സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കടുത്തുള്ള മില്‍പിറ്റാസ് സിറ്റി കൗണ്‍സില്‍ മെമ്പര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയായി ഇന്ത്യക്കാരന്‍; ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന സൂരജ് വിശ്വനാഥന്‍ വിജയിച്ചാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാവും

സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കടുത്തുള്ള മില്‍പിറ്റാസ് സിറ്റി കൗണ്‍സില്‍ മെമ്പര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയായി ഇന്ത്യക്കാരന്‍; ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന സൂരജ് വിശ്വനാഥന്‍ വിജയിച്ചാല്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാവും
ഇന്ത്യന്‍ വംശജനും യുഎസ്എ ക്രിക്കറ്റ് ബോര്‍ഡ് അംഗവും സംരഭകനും എഴുത്തുകാരനുമായ സൂരജ് വിശ്വനാഥന്‍ മില്‍പിറ്റാസ് സിറ്റി കൗണ്‍സില്‍ മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിന്റെ തെക്കന്‍ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന നഗരമാണ് മില്‍പിറ്റാസ്. സിലിക്കോണ്‍ വാലിയുടെ അനിവാര്യമായ ഭാഗമായ ഇവിടെ വളരെ പുരോഗമന കാഴ്ചപ്പാടുള്ള ജനതയാണ് വസിക്കുന്നത്.

നവംബര്‍ ആറിന് ഇവിടുത്തെ സിറ്റി കൗണ്‍സിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് സൂരജ് മത്സരിക്കുന്നത്. ഇദ്ദേഹം വിജയിച്ചാല്‍ മില്‍പിറ്റാസ് സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രഥമ ആദ്യ ഇന്ത്യക്കാരനെന്ന അപൂര്‍വ ബഹുമതി സൂരജിന് സ്വന്തം. ബേ ഏരിയ ക്രിക്കറ്റ് അലയന്‍സിന്റെ (ബിഎസിഎ) ചെയര്‍മാനാണ് സൂരജ്. ബേ ഏരിയയിലെ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണിത്.

അടുത്തിയെ യുഎസ്എ ക്രിക്കറ്റിന്റെ ബോര്‍ഡ് അംഗമായും അദ്ദേഹം അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഎസിലെ ക്രിക്കറ്റിന്റെ ഗവേണിംഗ് ബോഡിയാണ് ബിഎസിഎ. ഇതിന് പുറമെ സ്ട്രാറ്റജി കമ്മിറ്റിയുടെ ചെയറായും സൂരജ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മില്‍പിറ്റാസിനോട് തനിക്കുള്ള പ്രത്യേക സ്‌നേഹം ഒരു ഇന്റര്‍വ്യൂവില്‍ സൂരജ് വെളിപ്പെടുത്തിയിട്ടുണ്ട്. മാല്‍വികയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. സാമന്ത്, റിയാന്‍ എന്നിവരാണ് മക്കള്‍.

മില്‍പിറ്റാസില്‍ തന്നെയാണീ കുടുംബം കഴിയുന്നത്. ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന സൂരജ് ചെന്നൈയില്‍ നിന്ന് പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗില്‍ ഗ്രാജ്വേഷന്‍ നേടുകയായിരുന്നു. 2004ലാണ് യുഎസിലേക്ക് വന്നത്. തുടര്‍ന്ന് ബേ ഏരിയ കമ്പനിയില്‍ ആഴ്ചയില്‍ 200 ഡോളര്‍ ശമ്പളത്തിനാണ് ആദ്യം ജോലിയില്‍ കയറിയത്. തുടര്‍ന്ന് മാസങ്ങള്‍ക്കകം നല്ല ശമ്പളമുള്ള സ്ഥാനത്തേക്ക് പ്രമോഷന്‍ കിട്ടുകയായിരുന്നു. തുടര്‍ന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്ന ചരിത്രമാണ് സൂരജിനുളളത്.

Other News in this category4malayalees Recommends