കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി പുതിയ നീക്കം; കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി പഞ്ചാബ് സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി; വ്യാജ കമ്മീഷന്‍ ഏജന്റുമാരില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നതിന് നീക്ക്‌പോക്ക്

കാനഡയിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി പുതിയ നീക്കം; കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി പഞ്ചാബ് സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി; വ്യാജ കമ്മീഷന്‍ ഏജന്റുമാരില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നതിന് നീക്ക്‌പോക്ക്
കാനഡയിലെ ഇമിഗ്രേഷന്‍ മിനിസ്റ്ററായ ക്രിസ്റ്റഫര്‍ കെര്‍ പഞ്ചാബ് സന്ദര്‍ശിച്ചു. കാനഡയില്‍ പഠിക്കാനെത്തുന്ന പഞ്ചാബി യുവജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യവസ്ഥയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ഇമിഗ്രേഷന്‍ കാര്യങ്ങളില്‍ സൂക്ഷ്മനിരീക്ഷണം നടത്തിയതിന് ശേഷമായിരുന്നു കെറിന്റെ ഈ സന്ദര്‍ശനം. ആല്‍ബര്‍ട്ട സര്‍ക്കാരിലെ മാനേജിംഗ് ഡയറക്ടറായ രാഹുല്‍ ശര്‍മയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

കെറിന്റെ നേതൃത്വത്തിലെത്തിയ കനേഡിയന്‍ ഡെലിഗേഷന്‍ സംഘം പഞ്ചാപ് ടെക്ക്‌നിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഇന്റസ്ട്രിയല്‍ ട്രെയിനിംഗ് ആന്‍ഡ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ മിനിസ്റ്ററായ ചരന്‍ജിത്ത് സിംഗ് ചാന്നിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇമിഗ്രേഷന്‍ സ്ട്രീംലൈന്‍ ചെയ്യുന്നതിനെക്കുറിച്ചാണ് ഇവര്‍ പ്രധാനമായും ചര്‍ച്ചകള്‍ നടത്തിയിരിക്കുന്നത്.പഞ്ചാബ് ഗവണ്‍മെന്റും ആല്‍ബര്‍ട്ട ഗവണ്‍മെന്റും തമ്മില്‍ 2019 ഫെബ്രുവരി ഏഴിന് ഇത് സംബന്ധിച്ച മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്(എംഒയു) ഒപ്പ് വയ്ക്കുമെന്നാണ് ചാന്നി ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

കാനഡയില്‍ കുടിയേറാനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ച് പഞ്ചാബില്‍ നിന്നുള്ളവര്‍ വ്യാജ കമ്മീഷന്‍ ഏജന്റുമാരുടെ വലയില്‍ പെടുന്നത് തടയുകയെന്നതാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം. കാനഡയിലേക്ക് കുടിയേറുന്നരെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഈ വര്‍ഷം ഹൈലെവല്‍ ഡെലിഗേഷന്‍ കാനഡ സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായുള്ള പ്രക്രിയയാണിതെന്നും ചാന്നി വിശദീകരിക്കുന്നു.വിദേശത്തുള്ള പഞ്ചാബികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, രണ്ട് രാജ്യങ്ങളിലുമുള്ള വിദ്യാഭ്യാസ അവസരങ്ങളില്‍ പര്യവേഷണം നടത്തുകയും ഇതിന്റെ ലക്ഷ്യമാണെന്ന് ചാന്നി വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends