മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്‌തേക്കും

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്‌തേക്കും
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് കൊലവിളി പ്രസംഗം നടത്തിയതാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്.

വിവാദ പ്രസ്താവനയെ തുടര്‍ന്ന് അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒക്ടോബര്‍ 12 നാണ് കേസിന് ആസ്പദമായ സംഭവം.

നേരത്തെ കൊല്ലം തുളസി മാപ്പ് രേഖാമൂലം ഏഴുതി നല്‍കി വനിതാ കമ്മീഷനിലെ കേസിന്റെ നടപടികളില്‍ നിന്ന് തലയൂരിയിരുന്നു

കൊല്ലം തുളസിയുടെ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ കേസെടുത്ത സാഹചര്യത്തിലാണ് അദ്ദേഹം വനിതാ കമ്മീഷനെ സമീപിച്ച് മാപ്പെഴുതി നല്‍കിയത്. വായ് പിഴ തനിക്ക് പറ്റി. പ്രസ്താവനയില്‍ ഖേദിക്കുന്നതായി കൊല്ലം തുളസി പറഞ്ഞിരുന്നു.

മാപ്പ് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. കൊല്ലം തുളസിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനായിരുന്നു തീരുമാനം.

ശബരിമലയില്‍ യുവതീപ്രവേശനം ഒരു നിലയ്ക്കും അനുവദിക്കരുതെന്നുംഅദ്ദേഹം പറഞ്ഞിരുന്നു. പരാമര്‍ശനത്തിനെതിരെ ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു.

ശബരിമല പ്രവേശനത്തിന് വരുന്ന യുവതിയുടെ കാലില്‍ പിടിച്ച് വലിച്ചുകീറി ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം വിധി പറഞ്ഞ സുപ്രീം കോടതി ജഡ്ജിക്കും അയച്ചു കൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസ്താവന. ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്മാരാണ്. അയ്യപ്പനാമജപം ഇവിടെ കൊണ്ട് അവസാനിപ്പിക്കരുത്. വേണ്ടിവന്നാല്‍ സുപ്രീം കോടതി വരെ നാമജപയാത്ര നടത്തണം.


Other News in this category4malayalees Recommends