ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയപ്പോള്‍ മകള്‍ക്ക് പ്രായം 2 മാസം ; പോരാടി ജയിച്ച ഈ അച്ഛന്റെ കഥയ്ക്ക് സോഷ്യല്‍മീഡിയയുടെ കൈയ്യടി

ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയപ്പോള്‍ മകള്‍ക്ക് പ്രായം 2 മാസം ; പോരാടി ജയിച്ച ഈ അച്ഛന്റെ കഥയ്ക്ക് സോഷ്യല്‍മീഡിയയുടെ കൈയ്യടി
രണ്ടുമാസം മാത്രം പ്രായമുള്ള മകളേയും തന്നേയും ഉപേക്ഷിച്ച് ഭാര്യ പോയപ്പോള്‍ ഈ അച്ഛന്‍ പോരാട്ടത്തിനിറങ്ങി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ അവളുടെ ഭാവിയ്ക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലെ ഈ അച്ഛന്റെയും മകളുടേയും ജീവിതം സോഷ്യല്‍മീഡിയ കൈയ്യടിച്ചാണ് സ്വീകരിച്ചത്.

'' അവളെന്റെ കുഞ്ഞു മോളാണ്, എന്റെ ജീവിതത്തിലെ വെളിച്ചമാണ്. അവള്‍ക്ക് രണ്ടു മാസം പ്രായമുള്ള പ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയത്. എന്റെ സമ്പാദ്യങ്ങളും കൊണ്ടുപോയി. ഞാന്‍ ഒറ്റപ്പെട്ടു. സ്‌നേഹിച്ച പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനായില്ല. എന്നാല്‍ എന്റെ മകള്‍ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടു എന്നതാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്.

അമ്മയില്ലാത്തതിന്റെ യാതൊരു കുറവും മകള്‍ അറിയരുത് എന്നു ഞാന്‍ തീരുമാനിച്ചു. അവള്‍ ചെറിയ കുഞ്ഞായിരുന്നു. അവളെ ശരിയ്ക്ക് എടുക്കാന്‍ പോലും ആദ്യം എനിയ്ക്കറിയില്ലായിരുന്നു. അന്ന് അമ്മ സഹായത്തിനെത്തി. ഒഴിവ് സമയത്ത് ഞാന്‍ അവള്‍ക്കൊപ്പം ചിലവഴിച്ചു. അവള്‍ കുറച്ചൊന്നു വളര്‍ന്നപ്പോള്‍ എന്റെ ജോലി സ്ഥലത്തേക്കു കൂട്ടി. അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മകളെ ഒരു നോക്കു കാണാന്‍ അവളുടെ അമ്മ വന്നിട്ടില്ല.

പക്ഷെ എനിയ്ക്ക് ഞങ്ങള്‍ക്ക് പരിഭവമില്ല. ഏതു സാഹചര്യത്തിലും ഞാനും മകളും സ്‌നേഹത്തോടെ കഴിയുന്നു. എപ്പോഴെങ്കിലും ഞാന്‍ വിഷമിച്ചിരിക്കാണെങ്കില്‍ അവള്‍ എന്റെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്റെ പ്രശ്‌നങ്ങളൊക്കെ ഞാന്‍ മറക്കും. മറ്റൊന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അവളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയഭാഗ്യം. എനിക്ക് സാധിക്കുന്നത് പോലെ എല്ലാ സൗഭാഗ്യങ്ങളും നല്‍കും. അവള്‍ അത് അര്‍ഹിക്കുന്നു, അച്ഛന്‍ പറയുന്നു.

Other News in this category4malayalees Recommends