സാറാ അലിഖാന്റെ ഒപ്പമുള്ള കുട്ടിയുടെ ചിത്രം തുണയായി ; വീടുവിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്താന്‍ പോലീസ്

സാറാ അലിഖാന്റെ ഒപ്പമുള്ള കുട്ടിയുടെ ചിത്രം തുണയായി ; വീടുവിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്താന്‍ പോലീസ്
ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലിഖാന്റെ ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. നടി ആയത് കൊണ്ട് മാത്രമല്ല ആരാധകര്‍ക്ക് നടുവിലൂടെ സാറ നടന്നു പോകുന്ന ചിത്രത്തിന് മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ട്. അതില്‍ സാറയ്‌ക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടി കുറച്ച് നാളുകള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ നിന്ന് കാണാതെ പോയതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അജയ് എന്ന കുട്ടി ഓഗസ്റ്റ് 17 ന് വീടു വിട്ടറങ്ങിയ ശേഷം പിന്നീട് തിരിച്ചെത്തിയില്ല. കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകളിലെല്ലാം അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

എന്തായാലും സാറയ്‌ക്കൊപ്പം നില്‍ക്കുന്ന ചുവന്ന ബനിയന്‍ ധരിച്ചു നില്‍കുന്ന കുട്ടി അജയ് ആണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ആദ്യം ഞെട്ടിത്തരിച്ചുവെങ്കിലും മകന് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് മാതാപിതാക്കള്‍. അജയിനെ ഉടന്‍ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് അറിയിച്ചു.

Other News in this category4malayalees Recommends