ബോറിസിന്റെ ബ്രെക്‌സിറ്റ് പദ്ധതിക്ക് അനുമതി നിഷേധിച്ച് പാര്‍ലിമെന്റ്; ബ്രെക്‌സിറ്റ് നീട്ടാന്‍ ബോറിസിന്റെ ഒപ്പില്ലാതെ പാര്‍ലിമെന്റ് ബ്രസല്‍സിന് കത്തയച്ചു; നീട്ടേണ്ടെന്ന് പറഞ്ഞ് ബോറിസും; ബ്രിട്ടനില്‍ കടത്ത രാഷ്ട്രീയ പ്രതിസന്ധി

ബോറിസിന്റെ ബ്രെക്‌സിറ്റ് പദ്ധതിക്ക് അനുമതി നിഷേധിച്ച് പാര്‍ലിമെന്റ്; ബ്രെക്‌സിറ്റ് നീട്ടാന്‍ ബോറിസിന്റെ ഒപ്പില്ലാതെ പാര്‍ലിമെന്റ് ബ്രസല്‍സിന് കത്തയച്ചു; നീട്ടേണ്ടെന്ന് പറഞ്ഞ് ബോറിസും; ബ്രിട്ടനില്‍ കടത്ത രാഷ്ട്രീയ പ്രതിസന്ധി

ബ്രിട്ടന്‍ മുമ്പിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇന്നലെ കോമണ്‍സില്‍ നടന്ന നിര്‍ണായക ചര്‍ച്ചക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ ബോറിസിന്റെ ബ്രെക്‌സിറ്റ് പദ്ധതിക്ക് പാര്‍ലിമെന്റ് അനുവാദം നിഷേധിച്ചിരിക്കുകയാണ്. ബ്രെക്‌സിറ്റ് നീട്ടുന്നതിന് ബ്രസല്‍സിനോട് ആവശ്യപ്പെട്ടതിന് ശേഷം മാത്രമേ ബോറിസിന്റെ പുതിയ ബ്രെക്‌സിറ്റ് പദ്ധതിയെക്കുറിച്ച് ആലോചിക്കേണ്ടതുള്ളുവെന്നാണ് പാര്‍ലിമെന്റ് തീരുമാനിച്ചിരിക്കുന്നത്.ബ്രെക്സിറ്റ് നീട്ടുന്നതിനായി ടോറി എംപി ഒലിവര്‍ ലെറ്റ് വിന്‍ കൊണ്ടു വന്ന പ്രമേയം 306ന് എതിരെ 322 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റ് പാസാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് ബില്‍ പാര്‍ലിമെന്റില്‍ പൊട്ടിയതോടെ ബ്രെക്സിറ്റ് തീയതി 2020 ജനുവരി 31 വരെ ദീര്‍ഘിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന് ബോറിസിന്റെ ഒപ്പില്ലാതെ പാര്‍ലിമെന്റ് കത്തയച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒന്നാം കത്ത് പാര്‍ലിമെന്റിന്റേതാണെന്നും മറിച്ച് സര്‍ക്കാരിന്റേതല്ലെന്നും വ്യക്തമാക്കി ബോറിസ് ഒപ്പ് വച്ച് അയച്ച കത്താണ് രണ്ടാമത് പോയിരിക്കുന്നത്. തുടര്‍ന്ന് ബ്രെക്സിറ്റ് തീയതി നീട്ടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള മൂന്നാമത്തെ കത്തും ബോറിസ് അയച്ചിട്ടുണ്ട്.

നേരത്തെ ബോറിസ് തീരുമാനിച്ച അവസാന ബ്രെക്സിറ്റ് തിയതിയായ ഒക്ടോബര്‍ 31ന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് ബ്രിട്ടന്‍ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇന്നലത്തെ സൂപ്പര്‍ സാറ്റര്‍ഡേ പാര്‍ലിമെന്റ് സമ്മേളനത്തില്‍ ബ്രെക്സിറ്റ് കരാര്‍ വോട്ടെടുപ്പിന് ബദലായിട്ടാണ് നേരത്തെ പാര്‍ലിമെന്റ് അംഗീകരിച്ച ബെന്‍ ആക്ട് അനുസരിച്ച് ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം വിജയിപ്പിച്ചിരിക്കുന്നത്.

ബ്രെക്സിറ്റ് നീട്ടാന്‍ യൂണിയനോട് ആവശ്യപ്പെട്ട ശേഷം മാത്രം ബോറിസിന്റെ പുതിയ കരാര്‍ പരിഗണിച്ചാല്‍ മതിയെന്ന ലെറ്റ് വിന്റെ നിലപാട് പ്രധാമന്ത്രിക്ക് കടുത്ത തിരിച്ചടിയാണേകിയിരിക്കുന്നത്. ഇന്നലെ രാത്രി 11 മണിക്ക് മുമ്പ് ബ്രെക്സിറ്റ് കരാറില്‍ ധാരണയായിട്ടില്ലെങ്കില്‍ മൂന്ന് മാസം കൂടി ബ്രെക്സിറ്റിനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് കത്തയക്കണമെന്ന ബെന്‍ നിയമത്തിലെ വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് ഇന്നലെ എംപിമാര്‍ ബ്രസല്‍സിന് ലെറ്ററുകളയച്ചിരിക്കുന്നത്.തന്റെ ബില്‍ പാര്‍ലിമെന്റില്‍ എട്ട് നിലയില്‍ പൊട്ടിയിട്ടും ഈ മാസം 31ന് തന്നെ യുകെയെ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിക്കുമെന്ന ശക്തമായ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബോറിസ്.


Other News in this category4malayalees Recommends