സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ മകളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ സിറിയന്‍ സൈനികനെ കാണാനില്ല; കാണായത് സെയ്ന്‍ അസദിനെ വിവാഹം കഴിക്കാന്‍ വേണ്ടി എന്തു വേണമെങ്കിലും ചെയ്യുമെന്ന് വീഡിയോയിലൂടെ പ്രഖ്യാപിച്ച സൈനികനെ

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ മകളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ സിറിയന്‍ സൈനികനെ കാണാനില്ല; കാണായത് സെയ്ന്‍ അസദിനെ വിവാഹം കഴിക്കാന്‍ വേണ്ടി എന്തു വേണമെങ്കിലും ചെയ്യുമെന്ന് വീഡിയോയിലൂടെ പ്രഖ്യാപിച്ച സൈനികനെ

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ മകളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ സിറിയന്‍ സൈനികനെ കാണാനില്ല.യാസന്‍ സൊല്‍താനി എന്ന സൈനികനെയാണ് കാണാനായത്. ബാഷര്‍ അല്‍ അസദിന്റെ 16 വയസ്സുകാരിയായ മകള്‍ സെയ്ന്‍ ആസദിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതയത്. പെണ്‍കുട്ടിയോട് തനിക്കുള്ള സ്നേഹം വീഡിയോയിലൂടെയാണ് സൈനികന്‍ പ്രകടിപ്പിച്ചത്.


'ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വളരെയധികം സ്നേഹിക്കുന്നു. നീ എന്റേതും ഞാന്‍ നിന്റേതുമാണെന്നാണ് സൈനികന്‍ ഒരു വീഡിയോയില്‍ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സൈനികന്‍ ചെയ്തിട്ടുണ്ട്. ഒരു വീഡിയോയില്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹം സെയ്ന്‍ അസദിനെ വിവാഹം കഴിക്കാന്‍ വേണ്ടി എന്തു വേണമെങ്കിലും ചെയ്യുമെന്ന് പറഞ്ഞിരുന്നു.

ബാഷറിന്റെ മകളോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് പ്രത്യാഘാത മുണ്ടാക്കുമെന്ന് സൈനികനുമായി അടുപ്പമുള്ളവരും വീഡിയോ കണ്ടവരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹം ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. ചൊവ്വാഴ്ജച മുതലാണ് സൈനികനെ കാണാതായത്. ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് സൈനികന്റെ സഹോദരി പറയുന്നത്.

Other News in this category4malayalees Recommends