യുകെയില്‍ കൊറോണ ലോക്ക്ഡൗണ്‍ കാരണം എല്‍ജിബിടി വിഭാഗങ്ങള്‍ക്കിടയിലെ ആത്മഹത്യയേറി; ഈ വിഭാഗത്തില്‍ പെട്ട 11,000 പേര്‍ സ്യൂയിസൈഡ്-പ്രിവെന്‍ഷന്‍ വെബ് പേജുകള്‍ സന്ദര്‍ശിച്ചു; ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടാന്‍ പിന്തുണ തേടിയവരേറെ

യുകെയില്‍ കൊറോണ ലോക്ക്ഡൗണ്‍ കാരണം എല്‍ജിബിടി വിഭാഗങ്ങള്‍ക്കിടയിലെ  ആത്മഹത്യയേറി; ഈ വിഭാഗത്തില്‍ പെട്ട 11,000 പേര്‍ സ്യൂയിസൈഡ്-പ്രിവെന്‍ഷന്‍ വെബ് പേജുകള്‍ സന്ദര്‍ശിച്ചു; ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടാന്‍ പിന്തുണ തേടിയവരേറെ
യുകെയില്‍ കൊറോണ ലോക്ക്ഡൗണ്‍ കാരണം രാജ്യത്തെ ലെസ്ബിയന്‍, ഗ്വേ, ബൈസെക്ഷ്വല്‍, ആന്‍ഡ് ട്രാന്‍സ്‌ജെന്‍ഡര്‍ അഥവാ എല്‍ജിബിടി വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ച് വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇതിനെ തുടര്‍ന്ന് സ്യൂയിസൈഡ്-പ്രിവെന്‍ഷന്‍ സപ്പോര്‍ട്ട് തേടുന്ന എല്‍ജിബിടി വിഭാഗക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഈ വിഭാഗത്തില്‍ പെട്ട 11,000 പേര്‍ സ്യൂയിസൈഡ്-പ്രിവെന്‍ഷന്‍ വെബ് പേജുകള്‍ ആക്‌സസ് ചെയ്തുവെന്നാണ് സപ്പോര്‍ട്ട് ഗ്രൂപ്പായ എല്‍ജിബിടി ഹീറോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ വര്‍ഷത്തിലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ഇത്തരം പേജുകള്‍ സന്ദര്‍ശിച്ചവരേക്കാള്‍ 44 ശതമാനം പെരുപ്പമാണ് ലോക്ക്ഡൗണ്‍ വേളയില്‍ ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. ലോക്ക്ഡൗണിനിടെ ഈ വിഭാഗത്തില്‍ പെട്ട തങ്ങളുടെ യൂസര്‍മാരില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്തുവെന്നാണ് മറ്റ് എല്‍ജിബിടി ചാരിറ്റികള്‍ വെളിപ്പെടുത്തുന്നത്. ലോക്ക്ഡൗണിനിടെ എല്‍ജിബിടിക്കാരിലാണ് കൂടുതല്‍ ആത്മഹത്യാ ഭീഷണിയുള്ളതെന്നാണ് ഗവണ്‍മെന്റ് പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ ദേശീയതലത്തിലുള്ള ഇതിന്റെ ഡാറ്റകളൊന്നും തയ്യാറാക്കിയിട്ടുമില്ല.

ഈ വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യാപ്രവണയേറുന്നതിന് പല ഘടകങ്ങള്‍ കാരണമായി വര്‍ത്തിക്കുന്നുണ്ട്. ഇത്തരം ആത്മഹത്യകള്‍ ലോക്ക്ഡൗണിനിടെ രാജ്യമെമ്പാട് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത് കടുത് ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. തന്റെ 20ാം ജന്മദിനം ആഘോഷിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് ആത്മഹത്യ ചെയ്ത എല്‍ജിബിടി വിഭാഗക്കാരനായ ജാക്ക് ഇത്തരം ഇകളിലൊന്നാണ്. അതിന് മുമ്പ് ജാക്ക് ഓണ്‍ലൈനിലും നേരിട്ടും എല്‍ജിബിടി സപ്പോര്‍ട്ട് സര്‍വീസുകളുമായി ബന്ദപ്പെട്ടിരുന്നു.

എല്‍ജിബിടി സമൂഹത്തിലെ മറ്റ് അംഗങ്ങളുമായി ഇടപഴകാന്‍ ലോക്ക്ഡൗണ്‍ കാരണം തടസങ്ങളുണ്ടായത് ജാക്കിനെ വല്ലാത്ത മാനസിക സമ്മര്‍ദത്തിലാഴ്ത്തുകയും അവസാനം അയാള്‍ സ്വയം ജീവനൊടുക്കകയുമായിരുന്നുവെന്നാണ് ജാക്കിന്റെ മാതാവായ എലെയ്‌നെ വെളിപ്പെടുത്തുന്നത്. തന്റെ മകന്‍ അവന്റെ ലൈംഗികതയുമായി ബന്ദപ്പെട്ട് ഏറെ വെല്ലുവിളികളും പ്രതിസന്ദികളും നേരിട്ടിരുന്നുവെന്നും ഈ മാതാവ് വേദനയോടെ വെളിപ്പെടുത്തുന്നു.സ്യൂയിയൈഡ് പ്രിവെന്‍ഷനുളള തങ്ങളുടെ പിന്തുണ നേടിയ എല്‍ജിബിടിക്കാര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഏറിയെന്നാണ് എട്ട് ചാരിറ്റികള്‍ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാലത്ത് എല്‍ജിബിടി ഫൗണ്ടേഷന് ഇത്തരത്തലുള്ള ഏറെ ഫോണ്‍ വിളികള്‍ ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category4malayalees Recommends