ഭോജ്പുരി സിനിമാ നടി അനുപമ പഥക്ക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ മലയാളി നടി അനുപമ പരമേശ്വരന്റെ പേര് ഗൂഗിള്‍ ട്രെന്‍ഡിംഗ് പട്ടികയില്‍

ഭോജ്പുരി സിനിമാ നടി അനുപമ പഥക്ക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ മലയാളി നടി അനുപമ പരമേശ്വരന്റെ പേര് ഗൂഗിള്‍ ട്രെന്‍ഡിംഗ് പട്ടികയില്‍

ഭോജ്പുരി സിനിമാ നടി അനുപമ പഥക്ക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ മലയാളി നടി അനുപമ പരമേശ്വരന്റെ പേര് ഗൂഗിള്‍ ട്രെന്‍ഡിംഗ് പട്ടികയില്‍. കഴിഞ്ഞ ദിവസം മുതല്‍ അനുപമയുടെ പേര് ഈ പട്ടികയിലുണ്ട്. രണ്ട് നടിമാരുടേയും പേരിന്റെ തുടക്കം ഒന്നായതാണ് പ്രശ്നത്തിന് കാരണമായത്.


ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഭോജ്പുരി നടി അനുപമ പഥക്കിനെ മുംബൈയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അനുപമ പരമേശ്വരന്റെ പേര് ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ വന്നത്. കഴിഞ്ഞ ദിവസത്തെ ഗൂഗിള്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ നോക്കിയാല്‍ അനുപമയുടെ പേര് കാണാം. സെര്‍ച്ച് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ വിഷയങ്ങള്‍ ഇടം നേടുക.

മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന അനുപമ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ്.
Other News in this category4malayalees Recommends