പീഡിപ്പിക്കുന്നവരുടെ ലിംഗം ഛേദിച്ചു കളയും ; പതിനാലുവയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ; ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചതോടെ കര്‍ശന ശിക്ഷയുമായി നൈജീരിയന്‍ സ്‌റ്റേറ്റ്

പീഡിപ്പിക്കുന്നവരുടെ ലിംഗം ഛേദിച്ചു കളയും ; പതിനാലുവയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ; ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചതോടെ കര്‍ശന ശിക്ഷയുമായി നൈജീരിയന്‍ സ്‌റ്റേറ്റ്
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗിക അതിക്രമ കേസുകള്‍ തടയുന്നതിനായി കര്‍ശന നിയമവുമായി നൈജീരിയയിലെ കടുന സ്റ്റേറ്റ്. റേപ്പിസ്റ്റുകളുടെ ലിംഗവും വൃഷണവും അടക്കം ഛേദിച്ചു കളയുന്നതാണ് സംസ്ഥാനത്തെ പുതിയ നിയമം.

പതിനാലുവയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 14 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടാല്‍ സ്ത്രീകളുടെ ഫാലോപ്യന്‍ ട്യൂബുകള്‍ നീക്കംചെയ്യും.

കുഞ്ഞുങ്ങളെ ഈ ദുഷ്ടന്മാരില്‍ നിന്ന് രക്ഷിക്കാന്‍ ഇത്തരത്തിലുള്ള കടുത്ത നിയമങ്ങള്‍ നിര്‍മിക്കാതെ തരമില്ലെന്ന് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് എല്‍രുഫായി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ കൂടുതല്‍ സംരക്ഷിക്കാന്‍ കടുത്ത ശിക്ഷകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് നൈജീരിയയില്‍ ബലാത്സംഗക്കേസുകളുടെ എണ്ണം ക്രമാതാതമായി വര്‍ധിച്ചിരുന്നു. 2020 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ചു മാസത്തിനിടെ 800 ഓളം ബലാത്സംഗ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയതത്. ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷ തന്നെ നല്‍കാന്‍ നിയമം പാസാക്കിയത്.

Other News in this category4malayalees Recommends