മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി തനിക്ക് അടുപ്പമില്ല ; ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി തനിക്ക് അടുപ്പമില്ല ; ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്ന് സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് അടുപ്പമില്ലെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളച്ചിരുന്നെന്നും എം ശിവശങ്കറിന്റെ ഫോണില്‍ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അതേ സമയം കാന്തപുരം എപി അബൂബക്കര്‍ മുസലിയാരും മകനും രണ്ടുതവണയിലധികം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു.Other News in this category4malayalees Recommends