ടൊറന്റോയെ വട്ടം കറക്കി ശക്തമായ കാറ്റ് വീശിയടിച്ചു; മണിക്കൂറില്‍ 102 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ്; വിവിധയിടങ്ങളില്‍ മരങ്ങള്‍ കാറുകള്‍ക്ക് മേലേക്ക് വീണ് വന്‍ നാശനഷ്ടം; മരങ്ങള്‍ വൈദ്യുതിക്കമ്പികളിലേക്ക് വീണ് നൂറുകണക്കിന് പേര്‍ ഇരുട്ടിലായി

ടൊറന്റോയെ വട്ടം കറക്കി ശക്തമായ കാറ്റ് വീശിയടിച്ചു; മണിക്കൂറില്‍ 102 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ്; വിവിധയിടങ്ങളില്‍ മരങ്ങള്‍ കാറുകള്‍ക്ക് മേലേക്ക് വീണ് വന്‍ നാശനഷ്ടം; മരങ്ങള്‍ വൈദ്യുതിക്കമ്പികളിലേക്ക് വീണ് നൂറുകണക്കിന് പേര്‍ ഇരുട്ടിലായി
ശക്തമായ കാറ്റ് ടൊറന്റോവില്‍ വന്‍ നാശം വിതച്ചതായി റിപ്പോര്‍ട്ട്. തല്‍ഫലമായി മരങ്ങള്‍ കാറുകള്‍ക്ക് മേല്‍ വീണ് നിരവധി വിലയേറിയ കാറുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി കമ്പികള്‍ക്ക് മുകളിലേക്ക് വീണ് വൈദ്യുതി വിതരണവും വിവിധയിടങ്ങളില്‍ തടസപ്പെട്ടിട്ടുണ്ട്. വിന്‍ഡ് വാണിംഗ് ടൊറന്റോവിലും ജിടിഎയുടെ ഭാഗങ്ങളിലും നിലനില്‍ക്കവെയാണ് ഇന്നലെ കാറ്റ് ഇവിടെ സംഹാരതാണ്ഡവമാടിയിരിക്കുന്നത്. ശക്തമായ കാറ്റ് ടൊറന്റോവിലെ പിയേഴ്‌സന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും വെറുതെ വിട്ടില്ല.

മണിക്കൂറില്‍ 102 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് പുലര്‍ച്ചെ രണ്ട് മണിയോടെ ഇവിടെയിറങ്ങുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു.മരങ്ങളും കെട്ടിടങ്ങളുടെ ഭാഗങ്ങളും കനത്ത കാറ്റില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ഫോണ്‍ കാളുകള്‍ ടൊറന്റോവിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തുടര്‍ച്ചയായി വന്നിരുന്നു. ഇന്ന് പുലരും വരെ ഇത്തരത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള ഫോണുകളെത്തിയിരുന്നു. പാപെ ആന്‍ഡ് ജെറാര്‍ഡിന് സമീപം ഒരു വലിയ മരം ബുഷെല്‍ അവന്യൂവില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന് മേലേക്ക് വീണിന് അതിന് കാര്യമായ നാശം സംഭവിച്ചിരുന്നു.


മറ്റൊരു മരം ഗ്ലെന്‍ഗാറി അവന്യൂവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മേലേക്ക് വീണും നാശനഷ്ടമുണ്ടായിരുന്നു.ഇവിടുത്തെ വീടിന് മേല്‍ മരം വീണതിനെ തുടര്‍ന്ന് വീട്ടുടമ തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടിരുന്നത്. ഈ അപകടത്തില്‍ മറ്റാര്‍ക്കും പരുക്കേറ്റിട്ടുമില്ല. പാപെ അവന്യൂവില്‍ ഗാര്‍ബേജ്കാനുകളും ഷോപ്പിംഗ് കാര്‍ട്ടുകളും കാറ്റില്‍ പറന്ന് തെരുവുകളില്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. മരക്കൊമ്പുകള്‍ വൈദ്യുതിക്കമ്പികളിലേക്ക് വീണ് പലയിടങ്ങളിലും വൈദ്യുതിക്കമ്പികള്‍ അപകടകരമാം വണ്ണം തൂങ്ങിക്കിടക്കുന്നത് കാണാമായിരുന്നുവെന്ന് ടൊറന്റോ ഫയര്‍ കാപ്റ്റന്‍ അഡ്രിയാന്‍ രടുഷ്‌നിയാക്ക് പറയുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ആര്‍ക്കും ഷോക്കേറ്റ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതിനെ തുടര്‍ന്ന് വൗഗനില്‍ 1500ഓളം കസ്റ്റമര്‍മാര്‍ ഇരുട്ടിലായിരുന്നു. തുടര്‍ന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പ് എന്‍വയോണ്‍മെന്റ് കാനഡ ഇന്ന് രാവിലെ വരെ ദീര്‍ഘിപ്പിച്ചിരുന്നു.

Other News in this category4malayalees Recommends