അബുദാബിയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ഏഴ് കാറുകള്‍ തകര്‍ന്നു

അബുദാബിയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ഏഴ് കാറുകള്‍ തകര്‍ന്നു
അബുദാബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കെട്ടിടത്തിലെ ക്രെയിന്‍ തകര്‍ന്ന് വീണ് ഏഴ് കാറുകള്‍ തകര്‍ന്നു. ടൂറിസ്റ്റ് ക്ലബ് ഏരിയയില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. അപകടത്തില്‍ ആളപായമില്ല, അബൂദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മയൂഫ് അല്‍ കെറ്റ്ബി പറഞ്ഞു.വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

തകര്‍ന്ന കാറുകളെല്ലാം കെട്ടിടത്തിന് താഴെയുളള പാര്‍ക്കിംഗ് ഏരിയയില്‍ കിടന്നവയാണ്. ക്രെയിന്‍ തകര്‍ന്ന് വീഴാനുണ്ടായ കാരണം വ്യക്തമല്ല.
Other News in this category4malayalees Recommends