ഇന്ത്യയില്‍ ജനാധിപത്യം പരാജയപ്പെട്ടതില്‍ ദുഖം ; കര്‍ണാടകയിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പ്രതികരിച്ച് രാഹുല്‍ഗാന്ധി

ഇന്ത്യയില്‍ ജനാധിപത്യം പരാജയപ്പെട്ടതില്‍ ദുഖം ; കര്‍ണാടകയിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പ്രതികരിച്ച് രാഹുല്‍ഗാന്ധി
കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ ആദ്യ പ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി അതിന്റെ പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം പരാജയപ്പെട്ടതില്‍ ദുഃഖം ആചരിക്കും, രാജ്യത്ത് ജനാധിപത്യം തോല്‍ക്കുന്നു എന്നും രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. നിയമസഭയ്ക്ക് (വിധാന്‍ സഭ) മുന്നില്‍ കുത്തിയിരുന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. ഗുലാം നബി ആസാദ്, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ സി വേണുഗോപാല്‍ തുടങ്ങിയവരാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.വിഷയം കോടതിയുടെ പരിഗണനയിലാണ്. ഞങ്ങള്‍ ജനങ്ങളുടെ അടുത്ത് പോയി ബിജെപി എങ്ങനെയാണ് ഭരണഘടനയെ തകര്‍ക്കുന്നതെന്ന് പറയുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ഭൂരിപക്ഷം ഉണ്ടായിട്ടും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത നടപടിയെ തുടര്‍ന്ന് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്
Other News in this category4malayalees Recommends