പറശിനിക്കടവില്‍ പിതാവുള്‍പ്പെടെ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിന് ഇരയായി

പറശിനിക്കടവില്‍ പിതാവുള്‍പ്പെടെ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിന് ഇരയായി
പറശിനിക്കടവില്‍ പിതാവ് അടക്കം നിരവധി പേര്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ സുഹൃത്തം പീഡനത്തിന് ഇരയായി. ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഡന കേസിലെ പ്രതികള്‍ തന്നെയാണ് രണ്ടാമത്തെ പീഡനവും നടത്തിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡനം സംബന്ധിച്ച് പോലീസിന് മൊഴി നല്‍കി.

പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണം നടന്നുവരികയാണ്.

നവംബര്‍ 13 നാണ് 16 കാരിയെ പിതാവ് അടക്കം നിരവധി പേര്‍ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചത്. പിതാവ് ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റിലായി. പട്ടികയില്‍ 19 പേരുണ്ട്. 16 ലധികം കേസുകള്‍ രജിസറ്റര്‍ ചെയ്തിരിക്കേയാണ് രണ്ടാമത്തെ പീഡന വാര്‍ത്ത പുറത്തുവന്നത് .

Other News in this category4malayalees Recommends