യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു ; പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു ; പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായ അഖിലിനാണ് കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോളേജില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

ക്യാന്റീനില്‍ പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് പിന്നില്‍ ക്യാമ്പസിലെ എസ്.എഫ്.ഐക്കാരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കുത്തേറ്റ വിദ്യാര്‍ത്ഥി അഖില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ തന്നെയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്. നിലവില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരെ പ്രതിഷേധിക്കുകയാണ്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ എസ്.എഫ്.ഐ നേതൃത്വം തടഞ്ഞു. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends