ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കുന്നില്ലെന്ന് വെളിപ്പെടുത്തി യുഎഇയിലെ വിമാന കമ്പനികള്‍; അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ടതില്ലെന്ന് വിമാന കമ്പനികള്‍

ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കുന്നില്ലെന്ന് വെളിപ്പെടുത്തി യുഎഇയിലെ വിമാന കമ്പനികള്‍; അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ടതില്ലെന്ന് വിമാന കമ്പനികള്‍

ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കുന്നില്ലെന്ന് വെളിപ്പെടുത്തി യുഎഇയിലെ വിമാന കമ്പനികള്‍. ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനസര്‍വീസുകള്‍ നടത്തുന്നതിന് യുഎഇയിലെ വിമാനക്കമ്പനികള്‍ക്കുള്ള അനുമതി റദ്ദാക്കുകയാണ്. പ്രവാസി യാത്രക്കാരുമായി കഴിഞ്ഞ കുറെ ദിവസങ്ങളായി യുഎഇയുടെ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് ഒട്ടേറെ ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ജൂലായ് നാല് മുതലുള്ള വിവിധ ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കാന്‍ വിസമ്മതിക്കുകയാണെന്നാണ് ഉര്‍ന്നിരിക്കുന്ന പരാതി.


അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയുടെ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുമുണ്ട്. യുഎഇയുടെ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, ഇത്തിഹാദ് എന്നിവയുടെ വിമാനങ്ങള്‍ ഇതിനകം വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകള്‍ വിവിധ സംഘടനകള്‍ക്കായി നടത്തിയിരുന്നു. ഇവയുടെ കൂടി വരവോടെ വന്ദേ ഭാരത് മിഷനിലുള്ള ഇന്ത്യന്‍ വിമാനങ്ങളിലെ തിരക്ക് കുറഞ്ഞിരുന്നു.

യുഎഇ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങാനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും അധികൃതര്‍ രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം കണ്ടിരുന്നില്ല.

Other News in this category4malayalees Recommends