നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിപിഐയുടെ അഭിഭാഷക സംഘടന. കേസില്‍ വലിയ അട്ടിമറി നടന്നെന്ന് സംഘടന ആരോപിക്കുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായെന്നാണ് സൂചന. സിപിഐയുടെ ദേശീയ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സിലെ സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണ് ഈ പത്രക്കുറിപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്ക് നല്‍കിയതുമില്ല. സംഘടനയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മാത്രമാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നത്.
കേസിന്റെ തുടക്കം മുതല്‍ ഇത് അട്ടിമറിക്കാന്‍ ഒരു എംഎല്‍എ ശ്രമം നടത്തിയിരുന്നു. ദിലീപിന്റെയും എംഎല്‍എയുടെയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ എന്നിവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ വിവരങ്ങല്‍ പുറത്തുവരുമെന്ന് അഭിഭാഷക സംഘടന വെളിപ്പെടുത്തുന്നു. കോടതിയിലെ സംഭവങ്ങളെയും ഇവര്‍ എതിര്‍ക്കുന്നുണ്ട്. വിചാരണ പൂര്‍ത്തിയാക്കും മുമ്പ് രാജിവെച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നടപടിയെയും ഇവര്‍ വിമര്‍ശിച്ചു.
കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. വിദേശത്ത് വെച്ചാണ് കാര്യങ്ങളെല്ലാം നടന്നത് ദുബായില്‍ വെച്ചായിരുന്നു എല്ലാവരും ഒത്തുകൂടി ഗൂഢാലോചന നടത്തിയത്. ദിലീപും ഇതില്‍ നേരിട്ട് പങ്കെടുത്തിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങളിലെ ഉന്നതരും ഇതില്‍ പങ്കാളിയായി. പ്രതിപക്ഷത്തെ പല പ്രമുഖ നേതാക്കളും ഈ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷക സംഘടന പറഞ്ഞു.
മുഖ്യപ്രതിയായ ദിലീപിന് മാത്രം ജാമ്യം അനുവദിക്കപ്പെട്ടത് എന്ത് കൊണ്ടാണ്. അതുമാത്രമല്ല ദിലീപിനെ തുടര്‍ച്ചയായി വിദേശത്ത് പോകാനും കോടതി അനുവദിച്ചു. ഇത് നിയമവൃത്തങ്ങള്‍ മുമ്പ് ഉണ്ടാവാത്ത കാര്യമാണ്. കേസിലെ നിര്‍ണായകമായ ഗൂഢാലോചനയ്ക്ക് ഇത് ദിലീപിനെ സഹായിച്ചെന്ന് വേണം വിലയിരുത്താനെന്നും സംഘടന പറഞ്ഞു.